അമിത വേഗത; പോയ വര്‍ഷം യുഎയില്‍ 525 അപകടങ്ങളിലായി മരിച്ചത് 230 പേര്‍

ശക്തമായ നിയമങ്ങള്‍ക്കിടയിലും യുഎഇയില്‍ വാഹനപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു. 2017 ല്‍ 525 വാഹനപകടങ്ങളിലായി 230 പേരാണ് യുഎഇയില്‍ മരിച്ചത്. അമിത വേഗതയാണ് അപകടകാരണമായി യുഎഇ മന്ത്രാലയം ചുണ്ടിക്കാട്ടുന്നത്. ഹൈവേകളില്‍ വേഗപരിധി ലഘൂകരിച്ചും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചും നിയമലംഘകരെ കണ്ടെത്താനുള്ള നീക്കത്തിലാണ് അധികൃതര്‍.

അമിത വേഗത്തിനെതിരെ ഈ മാസം മുതല്‍ ദേശീയ തലത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ ആരംഭിക്കും. അമിതവേഗത കൊലപാതകത്തിലെത്തരുതെന്ന മുദ്രാവാക്യമുയര്‍ത്തി മൂന്ന് മാസം നീളുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സര്‍വകലാശാലകളിലും സ്‌പോര്‍ട്‌സ് ക്ലബുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്യും. ഷോപ്പിങ് മാളുകളിലും മറ്റ് സ്ഥലങ്ങളിലും പ്രദര്‍ശനങ്ങളും മറ്റും സംഘടിപ്പിക്കും.

2016 ല്‍ 312 വാഹനപകടങ്ങളിലായി 706 പേരാണ് മരിച്ചത്. 2018 ല്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് റോഡപടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നീക്കത്തിലാണ് യുഎഇ മന്ത്രാലയം.