ഷെയ്ഖ് മുഹമ്മദ് നേരില്‍ കണ്ട് ദേശീയദിന ആശംസകള്‍ നേര്‍ന്നത് സലാമയ്ക്ക് മാത്രം; കാരണമായത് കുട്ടിയുടെ കരച്ചില്‍

Gambinos Ad

ദേശീയ ദിനത്തില്‍ ഭരണാധികാരിയുടെ സന്ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷമിച്ച് കരഞ്ഞ കുഞ്ഞിനെ നേരില്‍ കണ്ട് ആശംസകള്‍ നേര്‍ന്ന് ദുബായ് രാജാവ്. കുട്ടിയുടെ വീട്ടിലെത്തിയാണ് ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആശംസകള്‍ നേര്‍ന്നത്. ദുബായ് ഭരണാധികാരിയുടെ ഫോണ്‍ സന്ദേശം സുഹൃത്തുക്കള്‍ക്ക് കിട്ടിയപ്പോള്‍ തനിക്ക് മാത്രം ഫോണ്‍ കോളിലൂടെയുള്ള സന്ദേശം വരാത്തതിനെ തുടര്‍ന്ന കരയുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിവരം അറിഞ്ഞ ദുബായ് ഭരണാധികാരി പെണ്‍കുട്ടിയെ നേരില്‍ കണ്ട് ആശംസകള്‍ നേരുന്നതിന് തീരുമാനിച്ചു. ഇതിനായിട്ടാണ് ഷെയ്ഖ് മുഹമ്മദ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

Gambinos Ad

ഡിസംബര്‍ ഒന്നിന് യുഎഇയിലെ ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ താമസക്കാരെ തേടി ഷെയ്ഖ് മുഹമ്മദിന്റെ ആശംസ എത്തിയിരുന്നു. 1971 നമ്പറില്‍ നിന്നാണ് ഫോണ്‍ വന്നത്. ദുബായ് ഭരണാധികാരി ആശംസകള്‍ നേരുന്നതിന്റെ റെക്കോഡ് ചെയ്ത ഓഡിയോ ക്ലിപ്പായിരുന്നു സന്ദേശം.

ഇത് ലഭിച്ചതോടെ കുട്ടികള്‍ സന്തോഷഭരിതരായി. പക്ഷേ സലാമ അല്‍ കഹ്താനിയെന്ന പെണ്‍കുട്ടി മാത്രം കരയുകയായിരുന്നു. തന്നെ മാത്രം ഷെയ്ഖ് മുഹമ്മദ് വിളിച്ചില്ലെന്ന വിഷമം പങ്കുവെച്ച് കൊണ്ട് കുട്ടി കരയുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുഞ്ഞിന്റെ വിഷമം മാറ്റുന്നതിന് ഷെയ്ഖ് മുഹമ്മദ് തീരുമാനിച്ചു. സലാമയുടെ വീട്ടിലെത്തിയ അദ്ദേഹം കുട്ടിയെ ചേര്‍ത്തുപിടിച്ച് ബെഞ്ചിലിരുന്ന് സംസാരിച്ചു.

എല്ലാവരെയും താന്‍ ഫോണില്‍ വിളിച്ചാണ് ആശംസകള്‍ നേര്‍ന്നത്. നേരില്‍ വന്ന് ആശംസകള്‍ നേര്‍ന്നത് സലാമയ്ക്ക് മാത്രമാണ്. തന്റെ മകളാണ് സലാമ. ഇനി താന്‍ നേരിട്ട ആശംസ നേര്‍ന്ന വിവരം എല്ലാവരെയും അറിയിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.