മുന്നിലും പിന്നിലുമായി സുരക്ഷയൊരുക്കി ആഡംബര വാഹനങ്ങള്‍; മാര്‍പാപ്പയുടെ സഞ്ചാരം നാലു പേര്‍ക്ക് മാത്രം കയറാവുന്ന കുഞ്ഞന്‍ കാറില്‍

Gambinos Ad
ript>

Gambinos Ad

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിനിടെ താരമായത് ഒരു കുഞ്ഞന്‍ കാറാണ്. കേവലം നാലു പേര്‍ക്ക് മാത്രം കയറാവുന്ന ഈ കാറിലാണ് മാര്‍പാപ്പയുടെ സഞ്ചാരം. വത്തിക്കാനില്‍ നിന്നാണ് കാര്‍ അബുദാബിയിലേക്ക് എത്തിച്ചത്. ‘കിയ’യുടെ സോളിലാണ് അബൂദാബിയുടെ നിരത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിച്ചത്.

50,000 ദിര്‍ഹം മുതലാണ് യുഎഇ വിപണിയില്‍ കിയയുടെ സോളിന് വില. ദക്ഷിണ കൊറിയ, യുഗാണ്‍ഡ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴും മാര്‍പാപ്പ സഞ്ചരിച്ചത് ഈ കാറിലായിരുന്നു. എസ്.സി.വി.-1 എന്നതാണ് വാഹനത്തിന്റെ നമ്പര്‍. യുഎഇ സന്ദര്‍ശനത്തിന് പുറമെ ഇന്ത്യ സന്ദര്‍ശിക്കുന്നതിനും മാര്‍പാപ്പ ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പലതവണ പരസ്യമായി മാര്‍പാപ്പ തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ കനിയുന്നില്ല.

ബിജെപി സര്‍ക്കാരാണ് സന്ദര്‍ശനത്തിന് തടസം നില്‍ക്കുന്നതെന്ന് വത്തിക്കാന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വത്തിക്കാന്റെ ഭരണാധികാരിയായ മാര്‍പാപ്പയ്ക്ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തണമെങ്കില്‍ ഔദ്യോഗിക കടമ്പകള്‍ കടക്കണം. ശരിയായ രീതിയില്‍ സ്വീകരിക്കുന്നതിനുള്ള തീയതിയും സമയവും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അഞ്ചു വര്‍ഷമായി നയതന്ത്ര തലത്തില്‍ ഇന്ത്യ അറിയിക്കുന്നത്. ആര്‍എസ്എസിന്റെ എതിര്‍പ്പാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.