ദുബായില്‍ ഇന്ധനവില ഫെബ്രുവരി മുതല്‍ വര്‍ധിപ്പിക്കും

വാറ്റ് നിലവില്‍ വന്നതിനു പിന്നാലെ സൗദിയില്‍ അടുത്ത മാസം മുതല്‍ പെട്രോള്‍ ഡിസല്‍ വിലയില്‍ വര്‍ധനവുണ്ടാകും. പുതുക്കിയ ഇന്ധനവില സംബന്ധിച്ച വിവരം ഊര്‍ജമന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്. അഞ്ചു ശതമാനം വാറ്റ കൂടി ഉള്‍പ്പെടുത്തിയ പുതില വില വിവര കണക്കാണ് മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്.

ഇതു പ്രകാരം പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നു. സ്‌പെഷ്യല്‍ 95ന്റെ വില 2.25 ദിര്‍ഹമാകും. ജനുവരിയില്‍ സ്‌പെഷ്യല്‍ 95ന്റെ നിരക്ക് 2.12 ദിര്‍ഹമായിരുന്നു. ലിറ്ററിന് 2.05 ദിര്‍ഹമായിരുന്ന ഇ പ്ലസ് 91ന്റെ വില 2.17 ദിര്‍ഹമായി ഉയരും. ഡീസല്‍ വിലയും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്കനുസരിച്ച് കൂടിയിട്ടുണ്ട്. ലിറ്ററിന് 2.33 ദിര്‍ഹമായിരുന്ന ഡീസലിന്റെ വില 2.49 ദിര്‍ഹമായും കൂടി.

ദുബായില്‍ ഈ വര്‍ഷം ആദ്യം മുതലാണ് വാറ്റ് നിലവില്‍ വന്നത്. ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നത്. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇതോടെ സാധനങ്ങളുടെയും സേവനങ്ങലുടെയും വില കുത്തനെ ഉയര്‍ന്നിരുന്നു. ഇന്ധനങ്ങള്‍ക്കും കൂടി നികുതി ബാധകമാകുന്നതോടെ പ്രവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരമാകും ഇത് സമ്മാനിക്കുക.