കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന  സൗജന്യമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. സ്വദേശികള്‍ക്കു പോലെ തന്നെ വിദേശികള്‍ക്കും കോവിഡ് പരിശോധന സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ മേഖലയിലെ കോവിഡ് പരിശോധനാ നിരക്ക് ഏകീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പിസിആര്‍ ടെസ്റ്റ് നടത്തുന്ന സ്വകാര്യമേഖലാ ക്ലിനിക്കുകള്‍ക്കും അംഗീകാരം നല്‍കും.

COVID-19: Kuwait Malayalis

രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്കം പരിശോധിച്ച് രോഗവ്യാപന നിരക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതര്‍. കഴിഞ്ഞ ദിവസം 4,603 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 753 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 62,625 പേരായി. പുതുതായി 727 പേര്‍കൂടി രോഗം ഭേദമായി ആശുപത്രിവിട്ടതോടെ ഇതുവരെ 52915 പേരാണ് രോഗംമുക്തരായിട്ടുള്ളത്.

Recovered Covid-19 patient, a Kuwait-returned nurse, tests ...

രാജ്യത്താകെ 4,79,411 പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയതില്‍ ആകെ 62,625 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന 9,285 പേരില്‍ 129 പേരുടെ നില അതീവ ഗുരുതരമാണ്.