കുവൈറ്റില്‍ 24 മണിക്കൂറിനിടെ 908 പേര്‍ക്ക് കോവിഡ് മുക്തി; 551 പുതിയ രോഗികള്‍

കുവൈറ്റില്‍ ഇന്നലെ 551 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 341 പേര്‍ സ്വദേശികളും 210 പേര്‍ വിദേശികളുമാണ്. നാല് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 348 ആയി.

24 മണിക്കൂറിനിടെ 908 പേര്‍ രോഗമുക്തി നേടി. ഇതുവരെ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 35,494 ആയി. നിലവില്‍ 9,100 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 149 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3814 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 379338 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.