അമ്പരപ്പിക്കുന്ന വേഷപകര്‍ച്ചയില്‍ ദുബായ് കിരീടാവകാശി

ചിത്രമെടുത്ത് കൊടുത്ത സഞ്ചാരിയെ തിരിച്ചറിയാതെ ദമ്പതികള്‍. ന്യൂസിലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ്, മംഗോളിയ, ലണ്ടന്‍ എന്നിവിടങ്ങളില്‍ സാധാരണക്കാരനെ പോലെ സഞ്ചാരം നടത്തുകയാണ് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

ന്യൂസിലാന്‍ഡിലെ സഞ്ചാര വേളയിലാണ് ദമ്പതികള്‍ വഴിയാത്രക്കാരനായ വ്യക്തിയോട് തങ്ങളുടെ ചിത്രം എടുത്തു തരാന്‍ ആവശ്യപ്പെട്ടത്. യാത്രക്കാരന്‍ സന്തോഷത്തോടെ ആ ചിത്രം പകര്‍ത്തി. പക്ഷേ യാത്രക്കാരന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണെന്നു ദമ്പതികള്‍ അറിഞ്ഞില്ല.

ഷെയ്ഖ് ഹമദാന്‍ ഇവരുടെ ചിത്രം പകര്‍ത്തുന്നതിന്റെ ദൃശം ആരോ പകര്‍ത്തിയിരുന്നു. ഈ ചിത്രം ഷെയ്ഖ് ഹമദാന്റെ സഹോദരനായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇതോടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.

Kindness is a gift everyone can afford to give ? @faz3

A post shared by Mansoor bin Mohammed Almaktoum (@mansoorbinmohammed) on