യു.എ.ഇ കനത്ത ചൂടിലേക്ക്; ആശ്വാസമായി ചില പ്രദേശങ്ങളില്‍ മഴ

യു.എ.ഇയില്‍ ശക്തമായ ചൂടു തുടരുന്നു. ചില മേഖലകളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇതേ രീതി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. അന്തരീക്ഷ ഈര്‍പ്പവും കൂടുതലാണ്. രാത്രിയിലും കടുത്ത ചൂടനുഭവപ്പെടുന്നുണ്ട്.

ഉള്‍പ്രദേശങ്ങളില്‍ താപനില 46നും 49 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്കും തീരദേശമേഖലകളില്‍ 45 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. രാജ്യത്ത് ഞായറാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 50.2 ഡിഗ്രി സെല്‍ഷ്യസ് ആണ്.

Hot, humid weather to continue in UAE this week - News | Khaleej Times
അതേസമയം, യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ കിഴക്കന്‍ മലമ്പ്രദേശങ്ങളായ മദാം, ബതീയ അല്‍ അയിനിലെ അല്‍ ദഫ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തോടെയുമുള്ള മഴ ലഭിച്ചത്.

UAE set for three days of rain - one year on from emergency ...

രണ്ട് ദിവസം മുമ്പ് റാസല്‍ ഖൈമ എമിറേറ്റിലെ മലമ്പ്രദേശങ്ങളിലും മഴ ലഭിച്ചിരുന്നു. തണുപ്പ് കാലത്ത് രാജ്യത്ത് മഴ കിട്ടുന്നത് പതിവാണങ്കിലും ശക്തമായ ചൂട് കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ കിട്ടുന്നത് അപൂര്‍വ്വ സംഭവമാണ്.