കേരളത്തില്‍ നിന്നും ദുബായിലേക്ക് ഒരു ദിവസം കൊണ്ട് ജൈവപച്ചക്കറി എത്തിച്ച് ബ്രിജേഷ് കൃഷ്ണന്‍ താരമാകുന്നു

കേരളത്തില്‍ നിന്നും ദുബായിലേക്ക് ഒരു ദിവസം കൊണ്ട് ജൈവപച്ചക്കറി എത്തിച്ച് ബ്രിജേഷ് കൃഷ്ണന്‍ താരമാകുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 100 കുടുംബങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇന്ന് ദുബായിലെ വിപണി കീഴടങ്ങിയിരിക്കുന്നത്. തൃശൂരിലെ കൃഷിക്കാരനായ ബ്രിജേഷ് കൃഷ്ണനാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. 100 ശതമാനം ജൈവകൃഷിയാണ് ബ്രിജേഷ് കൃഷ്ണനും സംഘവും നടത്തുന്നത്. ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവരുടെ പച്ചക്കറികള്‍ക്കു നിരവധി ആവശ്യക്കാരുണ്ട്. കമ്പളി നാരങ്ങയാണ് ഏറ്റവുമധികമായി ഇവര്‍ ദുബായില്‍ വില്‍ക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് 100 കുടുംബങ്ങളുമായി ആരംഭിച്ച ഈ സംരംഭത്തിനു ഇന്ന് 600 ലധികം കുടുംബങ്ങളുടെ പങ്കാളിത്തമുണ്ട്. ആഴ്ച്ചതോറും ശരാശരി 5.5-6 കിലോഗ്രാം പച്ചക്കറികളാണ് ഓരോ കുടുംബവും ഉത്പാദിക്കുന്നത്. കമ്പിളി നാരങ്ങയുടെ ഒരു കിറ്റിന് 60 ദിര്‍ഹമാണ് വിപണി വില.

“ഞങ്ങളുടെ ലക്ഷ്യം വില്‍ക്കുന്നതും ലാഭം ഉണ്ടാക്കുന്നതും അല്ല. പ്രകൃതിദത്തവും ആരോഗ്യകരവുമായ ഭക്ഷണം ആളുകള്‍ക്ക് നല്‍കുക എന്നതാണെന്നു ബ്രിജേഷ് കൃഷ്ണന്‍ പറഞ്ഞു.

“കേരളത്തില്‍ വിളവെടുത്ത പച്ചക്കറികള്‍ അടുത്തദിവസം യു.എ.ഇ.യിലെ വീടുകളില്‍ എത്തുന്ന സംവിധാനത്തിനു ഇവര്‍ തുടക്കമിട്ടുണ്ട് ഇതിനു ആവശ്യക്കാര്‍ ഒരുപാടുണ്ട്.