നീതിന്യായ രംഗത്ത് പുതു ചരിത്രം; എട്ട് വനിതകളെ ജഡ്ജിമാരായി നിയമിച്ച് കുവൈറ്റ്

നീതിന്യായ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് എട്ട് വനിതകളെ ജഡ്ജിമാരായി നിയമിച്ച് കുവൈറ്റ്. അറ്റോര്‍ണി ജനറല്‍ ദരാര്‍ അല്‍ അസൂസിയാണ് എട്ട് വനിതകളെ ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് വര്‍ഷത്തില്‍ അധികമായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി സേവനം അനുഷ്ടിച്ചു വരികയായിരുന്ന ഇവരെ സ്ഥാനക്കയറ്റം നല്‍കിയാണ് ജഡ്ജിമാരായി നിയമിച്ചിരികുന്നത്.

ലുല്‍വ അല്‍ ഗാനിം, ഫാത്തിമ അബ്ദല്‍ മുനീം, ഫാത്തിമ അല്‍ ഖന്ദരി, ഫാത്തിമ അല്‍ ഫര്‍ഹാന്‍, ബഷായര്‍ അല്‍ റക്ദാന്‍, റവ അല്‍ തബ്തബാഇ, സനാബല്‍ അല്‍ ഹൂത്തി, ബഷായര്‍ അബ്ദുല്‍ ജലീല്‍ എന്നിവരാണ് പുതിയ ജഡ്ജിമാര്‍

നിയമ രംഗത്തെ വിവിധ ശാഖകളില്‍ കൂടുതല്‍ പരിശീലനം നേടുന്നതിനു ഇവരെ കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ ആന്‍ഡ് ജൂഡിഷ്യല്‍ സ്റ്റഡീസില്‍ ഒന്നര മാസത്തെ പരിശീലനത്തിന് അയക്കും.