ദുബായിലെ റോഡുകള്‍ അഞ്ച് ദിവസത്തെ സൈക്ലിംഗ് ടൂറിന് വേണ്ടി അടച്ചിടും

ദുബായിലെ റോഡുകള്‍ അഞ്ച് ദിവസത്തെ വാര്‍ഷിക സൈക്ലിംഗ് ടൂറിന് വേണ്ടി അടച്ചിടും. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു ദിവസത്തെ പരിപാടിയില്‍ 870 കിലോമീറ്റര്‍ റോഡുകളാണ് അടച്ചിടുന്നത്. ഈ മാസം ആറു മുതല്‍ 10 വരെയാണ് പരിപാടി നടക്കുന്നത്. ദിവസവും രാവിലെ 1.10 മുതല്‍ വൈകുന്നേരം 3.30 വരെയാണ് റോഡ് അടച്ചിടുന്നത്.

സൈക്ലിംഗ് ടൂറിന്റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം സംഘടിപ്പിക്കുന്നത്.

ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ദുബായ് പൊലീസ്, യുണൈറ്റഡ് അറബ് എമിറേസ് സൈക്ലിംഗ് ഫെഡറേഷന്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പദ്ധതിക്ക് നേതൃത്വം നല്‍കും. സുരക്ഷാ സംവിധാനങ്ങള്‍ വഴി പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തനായി നടപടി സ്വീകരിച്ചതായി ട്രാഫിക് ആന്‍ഡ് റോഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈഥാ ബിന്‍ ഓദെ പറഞ്ഞു.

ചൊവ്വാഴ്ച

സൈക്ലിംഗ് ടൂര്‍ ആരംഭിക്കുന്ന ആദ്യ ദിനമായ ഫെബ്രുവരി ആറിന്‌ 167 കിലോമീറ്റര്‍ റോഡുകള്‍ അടിച്ചിടും. ദുബായില്‍ നിന്ന് പാം ജുമൈറയിലേക്കാണ് അന്ന് സൈക്ലിംഗ് ടൂര്‍ നടക്കുന്നത്.

സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്ട്രീറ്റ്, ഉമ്മു സുകിം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, അല്‍ ഖുദ്ര റോഡ്, ഹാംദാന്‍ സ്ട്രീറ്റ്, ഇന്റര്‍നാഷണല്‍ വില്ലേജ്, ജെബേല്‍ അലി സ്ട്രീറ്റ് ലെഹബില്‍ ഷൈയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ജബല്‍ അലി ഫ്രീ സോണ്‍, ജബല്‍ അലി തുറമുഖത്തിന്റെ ഇന്‍ക് സ്ട്രീറ്റ്, ഖര്‍ന്‍ അല്‍ സാഖ സ്ട്രീറ്റ്, ഹിസ്‌റ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് സര്‍വീസ് സ്ട്രീറ്റ്, പോയിന്റ് എ, പാം ജുമൈറയുടെ അവസാന ഭാഗം എന്നിവയാണ് അടച്ചിടുന്നത്.

യാത്രക്കാര്‍ അബ്ദുള്ള ഒമ്ന്‍ ബിന്‍ താരിം സ്ട്രീറ്റ്, അല്‍ താനിയ സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവ വഴി പോകണമെന്ന് അറിയിച്ചിട്ടുണ്ട്.

ബുധന്‍

ഫെബ്രുവരി ഏഴിന് 190 കിലോമീറ്റര്‍ റോഡ് അടച്ചിടും. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്‌സിന്റെ ആഢംബര തെരുവുകള്‍, റാസ് അല്‍ കോര്‍ സ്ട്രീറ്റ്, അല്‍ എയര്‍ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ്, ഷാര്‍ജ എമിറേറ്റില്‍ റാസ് അല്‍ ഖൈമ എമിറേറ്റിലേക്ക് പോകുന്ന റോഡുകളാണ് അടച്ചിടുന്നത്.

യാത്രക്കാര്‍ അബ്ദുള്ള ഓംറാന്‍ ബിന്‍ താരിം സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ്, അല്‍ താനിയ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, മനാമ സ്ട്രീറ്റ്, ഫസ്റ്റ് ഹോഴ്‌സ് റോഡ് എന്നീ റോഡുകള്‍ വഴി പോകണമെന്ന് അധികൃതകര്‍ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച

ഫെബ്രുവരി എട്ടിന് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്ട്രീറ്റ്, അല്‍ സയ്യിം സ്ട്രീറ്റ്, അല്‍ ഖൈല്‍ റോഡ്, റാസ് അല്‍ കോര്‍ സ്ട്രീറ്റ്, ദുബായ് റോ റോഡ്, ഹട്ട സ്ട്രീറ്റ്, അമ്മാന്‍ എന്നിവിടങ്ങളിലെ റോഡാണ് അടച്ചിടുന്നത്.

യാത്രക്കാര്‍ അബ്ദുള്ള ഓംറാന്‍ ബിന്‍ താരിം സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ്, താനിയ സ്ട്രീറ്റ്, ഷെയ്ക്ക് സായിദ് റോഡ്, ഷൈയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, റാസ് അല്‍ കോര്‍ സ്ട്രീറ്റ്, ദുബായ് ഐ സ്ട്രീറ്റ്, ഫസ്റ്റ് ഹോര്‍ സ്ട്രീറ്റ് എന്നീ റോഡുകള്‍ വഴി പോകണമെന്ന് അധികൃതകര്‍ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച

ഫെബ്രുവരി നാലിന് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്ട്രീറ്റ് മുതല്‍ ഉമ്മു സഖിം സ്ട്രീറ്റ് വരെയുള്ള റോഡ് , അല്‍ ഖൈല്‍ റോഡ്, റാസ് അല്‍ കോര്‍ റോഡ്, അല്‍ അവീര്‍ റോഡ് എന്നിവയാണ് അടച്ചിടുന്നത്. 172 കിലോമീറ്റര്‍ വരെ ഫെബ്രുവരി നാലിന് അടച്ചിടും.

യാത്രക്കാര്‍ അബ്ദുള്ള ഓംറാന്‍ ബിന്‍ താരിം സ്ട്രീറ്റ്, ഹിസ്‌റ സ്ട്രീറ്റ്, താനിയ സ്ട്രീറ്റ്, ഷെയ്ക്ക് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, മനാമ സ്ട്രീറ്റ്, അല്‍ ഖൈല്‍ സ്ട്രീറ്റ് തുടങ്ങിയവ ഉപയോഗിക്കണമെന്ന് അധികൃതകര്‍ അറിയിച്ചു.

ശനിയാഴ്ച

ടൂറിന്റെ അവസാന ദിനമായ ശനിയാഴ്ച സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്ട്രീറ്റിലും സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്ട്രീറ്റിലും അസ്‌കല്‍ സ്ട്രീറ്റ്, അല്‍ വാഹ റോഡ്, അല്‍ ഖൈല്‍ റോഡ് 1, റാസ് അല്‍ കോര്‍ സ്ട്രീറ്റ്, നാദല്‍ ഹം സ്ട്രീറ്റ്, അല്‍ റബാത്ത് അല്‍ മക്തൂം ബ്രിഡ്ജ് വഴി കരിയര്‍ സ്ട്രീറ്റ് ബാനി യാസ് റോഡ്, തുടര്‍ന്ന് താരിഖ് ബിന്‍ സിയാദ് സ്ട്രീറ്റ് , മുസിരിഫ് പാര്‍ക്ക്, അല്‍-ഖവന്‍സി സ്ട്രീറ്റ്, അല്‍ മദീന സ്ട്രീറ്റ്, ടുണസ് സ്ട്രീറ്റ്, നഹ്ഡ സ്ട്രീറ്റ്, ഡമാസ്‌കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ്, അല്‍ ഖലീജ് സ്ട്രീറ്റ്, അല്‍-മിന സ്ട്രീറ്റ്, ഷെയ്ക്ക് റാഷിദ് സ്ട്രീറ്റ്, പോര്‍ട്ട് റാഷിദ്, ജുമൈറ റോഡ്, അല്‍ തനിയ സ്ട്രീറ്റ്, സഫ സ്ട്രീറ്റ് എന്നീ പാതകളിലൂടെയാണ് സൈക്ലിംഗ് നടക്കുക.