പിഴയടയ്ക്കാതെ ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാം

പിഴയടയ്ക്കാതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ അവസരമൊരുക്കി ദുബായ്. കോവിഡ് പശ്ചാത്തലത്തില്‍ സേവന കേന്ദ്രങ്ങള്‍ അടച്ചതിനാലാണ് ലൈസന്‍സ് പുതുക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് പുതുക്കുക.

ലൈസന്‍സ് പുതുക്കാന്‍ നേത്ര, ശാരീരിക പരിശോധനകള്‍ ആവശ്യമാണെങ്കിലും ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടതില്ല. പുതുക്കിയ ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ഇ-മെയില്‍ വഴി അയയ്ക്കുമെന്നും വ്യക്തമാക്കി. പുതുക്കാനുള്ള സൈറ്റ്: http://www.rta.ae/wps/portal/rta/ae/home/public-transport-and-services-updateslang=ar. ദുബായ് ഡ്രൈവ് ആര്‍ടിഎ ആപ്പ് വഴിയും അപേക്ഷ നല്‍കാം.

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ബ്ലാക് മാര്‍ക്ക് പതിയുകയും പിഴ അടയ്ക്കുകയും വേണമെന്ന വ്യവസ്ഥകളിലും ഇളവുണ്ട്.