വേഗം കുറച്ച് വാഹനം ഓടിച്ചാല്‍ പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അതിവേഗ പാതയില്‍ വേഗം കുറച്ച് വാഹനമോടിച്ചാല്‍ 400 ദിര്‍ഹം പിഴ (8186 രൂപ) ഈടാക്കുമെന്നാണ് അറിയിച്ചു.

എക്‌സ്പ്രസ് ഹൈവേയില്‍ വേഗം കുറച്ച് വാഹനമോടിക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടതിനാലാണ് നടപടി. വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ വലതു ലെയ്‌നാണ് ഉപയോഗിക്കേണ്ടത്. ഇടത് ലെയ്ന്‍ വേഗപാതയാണ്.

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അബുദാബി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുതെന്നും കാറ്റിന്റെ അളവ് പരിശോധിക്കണമെന്നും നിര്‍ദേശിച്ചുണ്ട്. മോശം ടയറുകളുടെ ഉപയോഗിച്ചാല്‍ 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും ഏഴ് ദിവസം വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ.

Abu Dhabi Police to clamp down on drivers without a license ...

സുരക്ഷിതമായ വേനല്‍ക്കാല ഗതാഗതം എന്ന പേരില്‍ ശക്തമായ ബോധവത്കരണ പദ്ധതിക്കും പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട് ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിത യാത്രയ്ക്ക് സഹായകരമാകുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകങ്ങളും വിതരണം ചെയ്തിട്ടുണ്ട്.