കോവിഡ് വരുന്നത് വിമാനം നോക്കിയല്ല, സര്‍ക്കാര്‍ ഉത്തരവ് ഇരട്ടത്താപ്പ്: ഒ.ഐ.സി.സി

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ജൂണ്‍ 20 മുതല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇരട്ടത്താപ്പാണെന്ന് ഒ.ഐ.സി.സി. പ്രവാസികള്‍ ഏതു വിധേനയും നാടണയാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുമ്പോള്‍ അവരുടെ വരവ് മുടക്കുംവിധം കോവിഡ് പരിശോധനയുടെ അമിതഭാരം കൂടി അടിച്ചേല്‍പ്പിക്കുന്ന കേരള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി പറഞ്ഞു.

“വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് മതിയെന്നിരിക്കെ ചാര്‍ട്ടഡ് വിമാന യാത്രികരെ കോവിഡ് ടെസ്റ്റിന് നിര്‍ബന്ധിക്കുന്നത് ഇരട്ടത്താപ്പാണ്. കോവിഡ് വരുന്നത് വിമാനം നോക്കിയല്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. നാട്ടിലേക്ക് മടങ്ങാന്‍ എംബസിയില്‍ പേരു നല്‍കി കാത്തിരുന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും സാധിക്കാത്ത പ്രവാസികള്‍ ചാര്‍ട്ടഡ് വിമാനങ്ങളെ ആശ്രയിക്കുമ്പോള്‍ അവരുടെ വരവ് മുടക്കുംവിധം കോവിഡ് പരിശോധനയുടെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേരള സര്‍ക്കാര്‍ തീരുമാനം പ്രവാസി വിരുദ്ധമാണ്.” അദ്ദേഹം പറഞ്ഞു.

Read more

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ജൂണ്‍ 20 മുതല്‍ പരിശോധനാഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക. വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല.