കോവിഡ് 19; കുവൈറ്റിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈറ്റിൽ കോവിഡ്  ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ പട്ടി പറമ്ബ്‌ സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്രഹ്മണ്യന്‍( 54) ആണ് മരിച്ചത്‌.

കോവിഡ് രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജൻ. പിന്നീട് രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് മരണമടഞ്ഞത്.

ബദര്‍ അല്‍ മുല്ല കമ്ബനിയില്‍ ജീവനക്കാനാണ്. സംസ്കൃതി കുവൈത്തിന്‍റെ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ കുവൈറ്റില്‍ തന്നെ സംസ്‌കരിക്കും.