കുവൈറ്റ് പ്രവേശന വിലക്ക്; അധികം നീളില്ലെന്ന് സൂചന

ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് അധികം നീളില്ലെന്ന് സൂചന. ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നവര്‍ കോവിഡിനുള്ള പിസിആര്‍ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പ്രസിദ്ധീകരിച്ചതാണ് നിരോധനം അധികം നീളില്ലെന്ന നിഗമനത്തില്‍ എത്തിച്ചിരിക്കുന്നത്.

ഇന്ത്യക്കു പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു കുവൈറ്റ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങാനിരിക്കെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത് തിരിച്ചു വരാനിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെയാണ് പ്രയാസത്തിലാക്കിയിരിക്കുന്നത്.

Barring India and 6 other countries, Kuwait lifts international ...
ഈ ഏഴു രാജ്യങ്ങളിലേ ഒഴികേ മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും രാജ്യത്തേക്ക് വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസമില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് കുവൈറ്റില്‍ ജോലി ചെയ്യുന്നത്. വിലക്ക് നീട്ടിയാല്‍ കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ അത് കാര്യമായി ബാധിക്കും.

Kuwait to resume flights from Aug 1, bans residents from seven ...

നിലവില്‍ തന്നെ കുവൈറ്റ് ജനതയ്ക്ക് തൊഴില്‍ സാദ്ധ്യത ഉറപ്പു വരുത്താന്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രവാസികള്‍ക്ക് ക്വാട്ട നിശ്ചയിക്കാനാണ് കുവൈറ്റ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.