കുവൈറ്റില്‍ 688 പുതിയ കോവിഡ് രോഗികള്‍; മൂന്ന് മരണം

കുവൈറ്റില്‍ ഇന്നലെ 688 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 444 പേര്‍ സ്വദേശികളും 244 പേര്‍ വിദേശികളുമാണ്. മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 344 ആയി.

24 മണിക്കൂറിനിടെ 617 പേര്‍ രോഗമുക്തി നേടി. ഇതുവരെ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 34,586. ആയി. നിലവില്‍ 9461 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 155 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3240 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 37,5524 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.