കുവൈറ്റില്‍ 745 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

കുവൈറ്റില്‍ ഇന്നലെ 745 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ കണ്ടെത്തിയവരില്‍ 434 പേര്‍ സ്വദേശികളും 311 പേര്‍ വിദേശികളുമാണ്. നാല് പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 358 ആയി.

24 മണിക്കൂറിനിടെ 685 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 37,715 ആയി. നിലവില്‍ 8867 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 139 പേര്‍ തീവ്ര പരിചരണവിഭാഗത്തിലാണ്.

ഫര്‍വാനിയ, ജഹറ, അഹമ്മദി, ഹവല്ലി മേഖലകള്‍ ഹോട്ട്‌പോട്ടുകളാണ്. ഫര്‍വാനിയയിലാണ് ഇന്നെലെ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍.