യു.എ.ഇയില്‍ സുഹൃത്തുക്കളെ പരിഹസിക്കുന്നത് പോലും നിങ്ങളെ ജയിലാക്കും

Gambinos Ad
ript>

മോശമായ വാക്കുകള്‍ മാത്രമല്ല തമാശയ്ക്ക് പറയുന്ന ചില പദങ്ങള്‍ പോലും യുഎഇയില്‍ ആളുകളെ ജയിലാക്കും. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാളെ നിസ്സാരനെന്നും (silly) വങ്കനെന്നും (stupid ) വിളിക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ്. കഴിഞ്ഞ മാസം മാത്രം രണ്ടു പേര്‍ സുഹൃത്തുക്കളെ പരിഹസിച്ചതിന് രാജ്യത്ത് വിചാരണ നേരിടുകയാണ്

Gambinos Ad

കഴിഞ്ഞ ഒക്ടോബറില്‍ താന്‍ വിവാഹനിശ്ചയം ചെയ്ത യുവതിയെ വാട്ട്‌സ്ആപ്പിലുടെ വിഡ്ഢിയെന്ന് (fool) വിളിച്ച യുവാവ് പുലിവാല്‍ പിടിച്ചു. ഇതിനെതിരെ യുവതി കോടതിയെ സമീപിച്ചതോടെ പ്രതിക്ക് 20,000 ദര്‍ഹം പിഴ വിധിച്ചു. ഈ മാസം ഷാര്‍ജയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ സഹപ്രവര്‍ത്തകനെ നിസ്സാരനെന്ന് വിശേഷിപ്പിച്ച വ്യക്തി വിചാരണ നേരിടുകയാണ്.

രാജ്യത്തെ നിയമം അനുസരിച്ച് സാധാരണ ഗതിയില്‍ തമാശയായി പറയുന്ന വാക്കുകളിലെ പരിഹാസം പോലും കുറ്റകൃത്യമാണ്

അല്‍ വാസല്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ അഭിഭാഷകനും കണ്‍സള്‍ട്ടന്റുമായ മഹമൂദ് ആസാബ് പറയുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കുന്നത് ഇവ നേരിട്ടാണോ അതോ സോഷ്യല്‍ മീഡിയ പോലെയുള്ള നവമാധ്യമങ്ങള്‍ മുഖേനയാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. നേരിട്ട് അധിക്ഷേപിക്കുന്നതിന് രാജ്യത്തെ നിയമനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ ശിക്ഷ ഓണ്‍ലൈന്‍ മുഖനേയുള്ളവയ്ക്ക് കിട്ടും. കാരണം ഓണ്‍ലൈന്‍ മുഖേനയുള്ള ഇത്തരം അധിക്ഷേപങ്ങള്‍ സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.