അറബ് മേഖലയില്‍ സ്വാധീനം ചെലുത്തുന്ന അറബ് വ്യക്തിത്വങ്ങളില്‍ യുഎഇ ഭരണാധികാരികളും

ഈ വര്‍ഷം അറബ് മേഖലയില്‍ ഏറ്റവും സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്ന വ്യക്തിത്വങ്ങളുടെ പട്ടികയില്‍ യുഎഇ ഭരണാധികാരികളും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനന്‍, സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്ന യുഎഇ ഭരണാധികാരികള്‍. ഈജിപ്തിലെ അല്‍ അഹ്റം അല്‍ അറബി മാസികയാണ് യുഎഇ ഭരണാധികാരികളെ ഉള്‍പ്പെടുത്തിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഒരു യഥാര്‍ഥ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും തികഞ്ഞ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ നയങ്ങളുടെ നേട്ടങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതാണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

Read more

യു.എ.ഇ.യുടെ പരിച എന്നാണ് ഷെയ്‌റ് മുഹമ്മദ് ബിന്‍ സായിദിനെ മാസിക വിശേഷിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരികമായി വലിയ മുന്നേറ്റമാണ് ഷെയ്ഖ് സുല്‍ത്താന്‍ രാജ്യത്തിനും അറബ് മേഖലയ്ക്കും സംഭാവന ചെയ്യുന്നതെന്നും പട്ടിക ചൂണ്ടിക്കാട്ടുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍ അടക്കമുള്ള പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.