അബുദാബിയിലെ യാത്രാവിലക്ക് നീട്ടി; വിമാനയാത്രക്കാര്‍ക്ക് ഇളവ്

ജൂണ്‍ രണ്ട് മുതല്‍ ഒരാഴ്ചത്തേക്ക് അബുദാബിയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീട്ടി. നിലവിലെ നിയന്ത്രണം 15 വരെയാണ് നീട്ടിയിരിക്കുന്നത്. വിവിധ എമിറേറ്റില്‍നിന്ന് അബുദാബിയിലേക്കു പ്രവേശിക്കുന്നതിനും തിരിച്ചുപോകാനും എമിറേറ്റിനകത്ത് അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ മേഖലാ അതിര്‍ത്തി കടക്കുന്നതിനുമാണ് വിലക്കുള്ളത്.

അണുവിമുക്ത യജ്ഞം തുടരുന്ന രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള സമയത്തും ജനങ്ങള്‍ പാടില്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവര്‍ പ്രത്യേക അനുമതി വാങ്ങണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ആംബുലന്‍സ്, അഗ്‌നിശമന സേന തുടങ്ങി അവശ്യസേവന വിഭാഗങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കു ഇളവുണ്ട്.

Read more

വിമാനയാത്രക്കാര്‍ക്കും നിലവിലെ യാത്രാ വിലക്ക് ബാധകമെല്ല. ഇവര്‍ പരിശോധനാ സമയത്ത്, പാസ്പോര്‍ട്ടും വിമാനയാത്രാ ടിക്കറ്റും കാണിച്ചാല്‍ മതിയാകും. അബുദാബി വിമാനത്താവളത്തിലേക്കോ, ദുബായ് വിമാനത്താവളങ്ങളിലേക്കോ പോകുന്നവര്‍ക്കാണ് ഈ ഇളവ്.