കുവൈറ്റില്‍ വിദേശികള്‍ക്ക് ക്വാട്ടാ സമ്പ്രദായം; എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ മടങ്ങേണ്ടി വരും

കുവൈറ്റിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമായി വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതിയുടെ അംഗീകാരം. അഞ്ച് എംപിമാര്‍ ചേര്‍ന്ന് അവതരിപ്പിച്ച കരടു നിയമത്തിനാണ് സമിതി അംഗീകാരം നല്‍കിയത്. വിദേശികളെ വെട്ടിക്കുറയ്ക്കണമെന്ന് ഏറെ നാളായി പാര്‍ലമെന്റെ് അംഗങ്ങള്‍ ആവശ്യപ്പെട്ടു വരുന്നതാണ്.

ഇതനുസരിച്ച് കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടാകാന്‍ പാടില്ല. ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നീ രാജ്യക്കാര്‍ കുവൈറ്റ് ജനതയുടെ 10 ശതമാനത്തില്‍ കൂടാനും പാടില്ല. നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്നാം, എന്നീ രാജ്യക്കാര്‍ക്കിത് മൂന്നു ശതമാനവുമാണ്.

Over eight lakh Indians may be forced to leave after Kuwait ...

14.5 ലക്ഷം കുവൈറ്റികളും 30 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. ഇതില്‍ 10 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. റിപ്പോര്‍ട്ട് നിയമമായി വന്നാല്‍ എട്ട് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടി വരും. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.

സര്‍ക്കാര്‍ മേഖലയിലുള്ള ഒരു ലക്ഷം വിദേശികളെ ഒരു വര്‍ഷത്തിനകം ഒഴിവാക്കണമെന്ന് എം.പിമാര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. അതിനേ തുടര്‍ന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയില്‍ വിദേശികളുടെ നിയമനം നിര്‍ത്തിവെയ്ക്കാനും നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചു വിടാനും ഉത്തരവായിരുന്നു.