4,000 മിറ്റ്സുബിഷി കാറുകള്‍ യുഎഇയില്‍ തിരിച്ചുവിളിച്ചു

യുഎഇയിലെ മിറ്റ്സുബിഷി കാറുകളുടെ വിതരണക്കാരായ അല്‍ ഹബൂര്‍ മോട്ടോഴ്‌സ് 4,000 ത്തോളം കാറുകള്‍ തിരിച്ചുവിളിച്ചു. 2008 മുതല്‍ 2013 വരെയുള്ള മോഡലുകളാണ് കമ്പനി തിരിച്ചു വിളിച്ചിരിക്കുന്നത്. വാഹനത്തിന്റെ വൈപ്പറിന്റെ മോട്ടോറിനും ലിങ്ക് ബോള്‍ ജോയിന്റിനും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനം തിരിച്ചു വിളിച്ചത്.

മുന്‍ ഭാഗത്തെ വാട്ടര്‍പ്രൂഫ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. അതു വാട്ടര്‍ ഷീല്‍ഡിന്റെയും വൈപ്പറിന്റെയും തകരാറിനു കാരണമായത്. ഇതു ആളുകള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് തങ്ങള്‍ ക്ഷമ ചോദിക്കുന്നതായി അല്‍ ഹബൂര്‍ മോട്ടോഴ്‌സ് അറിയിച്ചു.

പ്രശ്‌നമുള്ള മോഡലുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ബന്ധപ്പെടുമെന്നു കമ്പനി അറിയിച്ചു. 4,030 വാഹനങ്ങളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് അറ്റകുറ്റപണികള്‍ നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി