ഒമാനിൽ മണ്ണിടിച്ചിലിൽ; രണ്ട് തൊഴിലാളികൾ മരിച്ചു

ഒമാനിലെ മണ്ണിടിച്ചിലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ മണ്ണ് ഇടിഞ്ഞ് അപകടമുണ്ടായത്. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബിദ്ബിദ് വിലായത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതായി അധികൃതർ വ്യക്തമാക്കി .