സൗദിവത്കരണം: നടപടികൾ ആരംഭിച്ചതായി അധികൃതർ

രാജ്യത്തെ വിനോദ നഗരങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളിലും സ്വദേശിവത്കരണം നടപ്പാക്കാൻ തുടങ്ങി സൗദി. സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ മറ്റു തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില വിഭാഗങ്ങളെ ഒഴിവാക്കിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിനോദ നഗരങ്ങളിലെയും കുടുംബ വിനോദ കേന്ദ്രങ്ങളിലെയും 70 ശതമാനം ജോലികളും മാളുകളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളുമാണ് സൗദിവത്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അമ്യൂസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും പ്രാദേശികവത്ക്കരിക്കാനുള്ള തീരുമാനത്തിന്റെ നടപടിക്രമങ്ങൾ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുയും ചെയ്തിട്ടുണ്ട്.

സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള തൊഴിലുകളിൽ സൗദി ഇതര തൊഴിലാളികളെ നിയമിക്കരുതെന്നാണ് നിർദ്ദേശം സൗദിവൽക്കരണ ശതമാനം പാലിക്കാതിരിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.