ഫുടബോൾ ഗ്യാലറിയിൽ വനിതകളും! സൗദിക്കിത് ചരിത്ര നിമിഷം

ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ല സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ അ​ൽ അ​ഹ്‌​ലി​യും അ​ൽ ബാ​ത്തും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ച​രി​ത്രം പി​റ​ന്ന​ത് ഗ്യാലറിയിലാ​യി​രു​ന്നു. ഡ്രൈ​വിം​ഗി​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ഫു​ട്ബോ​ൾ മ​ത്സ​രം വീ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം സൗ​ദി വ​നി​ത​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

സൗ​ദി വ​നി​ത​ക​ൾ ആ​ദ്യ​മാ​യി സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം കാ​ണാ​നെ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു ഗാ​ല​റി. നി​ര​വ​ധി വ​നി​ത​ക​ളാ​ണ് ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. ഇവർക്കായി സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ത്യേ​ക​ ഇ​ര​പ്പി​ട​ങ്ങ​ൾ​ക്ക് ക്ര​മീ​ക​രി​ച്ചി​രു​ന്നു. വ​നി​ത​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന മു​റി​യും വി​ശ്ര​മ സ്ഥ​ല​വും പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രിക്കാനും അധികൃതർ മറന്നില്ല.

ജ​നു​വ​രി18​നു ദ​മാ​മി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ലും വ​നി​ത​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ മ​ത്സ​രം കാ​ണാ​ൻ പോ​കു​ന്ന അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ദി എ​യ​ർ​ലൈ​ൻ​സ് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സൗ​ദി ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് സെ​പ്റ്റം​ബ​റി​ൽ റി​യാ​ദി​ലെ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കാ​ൻ വ​നി​ത​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യി​രു​ന്നി​ല്ല.