25 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ഇനി ഒറ്റക്ക് സൗദി അറേബ്യയിലേക്ക് വരാം

ഇരുപതിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് സൗദിഅറേബ്യയില്‍ ഇനി മുതല്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് അറിയിച്ചു. ഇതുവരെ 25 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ സൗദിയില്‍ ഒറ്റയ്ക്ക് വരുന്നതിന് വിലക്കുണ്ടായിരുന്നു. ഈ വിലക്കാണ് പുതിയ തീരുമാനത്തിലൂടെ സൗദി ടൂറിസം വകുപ്പ് നീക്കുന്നത്. എന്നാല്‍ 25 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് ഒറ്റക്ക് സൗദിയില്‍ വരാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഒരു മാസത്തേക്ക് ഒരു വ്യക്തിക്ക് മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വിസയാണ് നല്‍കുക. തൊഴില്‍, ടൂറിസം ഹജ്ജ്, ഉംറ എന്നിവയ്ക്കും ഇത്തരത്തിലായിരിക്കും വിസ നല്‍കുക എന്ന് കമ്മീഷന്‍ ലൈസെന്‍സിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഒമര്‍ അല്‍- മൂബാറക്ക് അറിയിച്ചു. ഇതിനായുള്ള നിയമങ്ങള്‍ രൂപികരിക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് ഇപ്പോള്‍ ടൂറിസം വിഭാഗമെന്നും അദ്ദേഹം പറഞ്ഞു.

Read more

കഴിഞ്ഞ മാസമാണ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് സൗദി അറേബ്യ സ്ത്രീകൾക്ക് അനുമതി നൽകിയത്.