സൗദിയില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ ഇളവ്

Gambinos Ad
ript>

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രമായ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ ഇളവ്. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സിലിലെ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്ലഖ് വ്യക്തമാക്കി.

Gambinos Ad

90 ശതമാനം മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നില്ല. അതിനാല്‍ പര്‍ദ്ദ ധരിക്കണമെന്ന് ഞങ്ങള്‍ ആരേയും നിര്‍ബന്ധിക്കില്ല, അദ്ദേഹം പറഞ്ഞു. നിലവിലെ നിയമപ്രകാരം സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണം. സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.

അതേസമയം പണ്ഡിതന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. നിലവില്‍ പൊതുസ്ഥലത്ത് പര്‍ദ്ദ ധരിക്കാതെ എത്തുന്ന സ്ത്രീകളെ അന്യപുരുഷന്‍ കാണുന്നതിനെ സൗദി അറേബ്യ അംഗീകരിക്കുന്നില്ല. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വേറേയും പല തീരുമാനങ്ങളും സൗദി നടപ്പാക്കിയിരുന്നു. കായികമത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ കയറാനുള്ള അനുവാദം ഈ വര്‍ഷം മുതല്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ സിനിമയ്ക്കുണ്ടായിരുന്ന വിലക്കും, സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്കും നേരത്തേ സൗദി നീക്കം ചെയ്തിരുന്നു.