സൗദിയിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യന്‍ 147-ാം വയസില്‍ മരിച്ചു, അദ്ദേഹത്തിന്റെ ദീര്‍ഘായുസിന്റെ രഹസ്യം കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി

സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയവ്യക്തി അന്തരിച്ചു. ഷെയ്ക്ക് അലി അല്‍ അല്‍കീമാണ് മരിച്ചത്. മരിക്കുമ്പോള്‍ ഷെയ്ക്ക് അലി അല്‍ അല്‍കീമിനു 147 വയസു പ്രായമുണ്ടായിരുന്നു. മസ്തിഷ്‌ക്കാഘാതം കാരണമാണ് മരണം സംഭവിച്ചത്.

ഷെയ്ക്ക് അലി അല്‍ അല്‍കീമിന്റെ ദീര്‍ഘായുസിന്റെ രഹസ്യം കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. അല്‍കീമിം ജൈവഭക്ഷണങ്ങള്‍ മാത്രമാണ് ഭക്ഷിച്ചിരുന്നത്. കാറില്‍ യാത്ര നടത്തുന്നത് അപൂര്‍വമായിട്ടാണ്. നടന്ന് തന്നെയാണ് കഴിവതും യാത്ര ചെയ്തിരുന്നത്. ഹജ്ജിനു വേണ്ടി മക്കയിലേക്ക് 600 കിലോ മീറ്റര്‍ ദൂരം ഷെയ്ക്ക് അലി അല്‍ അല്‍കീമിം നടന്നിട്ടുണ്ട്.

സ്വന്തം കൃഷിയിടത്തില്‍ നിന്നും ഉത്പാദിക്കുന്ന ധാന്യങ്ങള്‍, ഗോതമ്പ്, ചോളം, ബാര്‍ലി, തേന്‍ എന്നിവയാണ് ഷെയ്ക്ക് അലി അല്‍ അല്‍കീമിം ഭക്ഷിച്ചിരുന്നത്. അദ്ദേഹം സ്വന്തം ഫാമില്‍ വളര്‍ത്തിയിരുന്ന മൃഗങ്ങളുടെ പുതിയ മാംസം മാത്രമാണ് ഭക്ഷിച്ചിരുന്നത്. സംസ്‌കരിച്ച മാംസം അദ്ദേഹം ഭക്ഷിക്കുകയില്ലായിരുന്നു എന്നു കുടുംബാംഗമായ യഹിയ അല്‍ അല്‍കമിം പറഞ്ഞു.

മരിക്കുന്നത് മുമ്പ് തന്റെ ജീവിതം മുമ്പ് സുന്ദരമായിരുന്നു, ഇന്നത്തെ ആളുകള്‍ വ്യത്യസ്തരാണ്. എന്റെ തലമുറയിലെ ആരും ഇന്ന് ശേഷിക്കുന്നില്ല. അതു കൊണ്ട് താന്‍ ഏകാന്ത അനുഭവിക്കുന്നതായി ഷെയ്ക്ക് അലി അല്‍ അല്‍കീം അഭിപ്രായപ്പെട്ടിരുന്നു.