സൗദിയില്‍ അരലക്ഷത്തിലേറെ പേര്‍ക്ക് രോഗമുക്തി; 1815 പുതിയ കോവിഡ് രോഗികള്‍

സൗദിയില്‍ ഇന്നലെ 1815 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 78,541 ആയി. 14 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 425 ആയി.

യു.എ.ഇയില്‍ 2 പേര്‍ കൂടി മരിച്ചു. പുതിയ രോഗികള്‍ 883. ഇന്നലെ രോഗമുക്തി നേടിയത് 389 പേര്‍. രോഗബാധിതര്‍ 31,969. സുഖപ്പെട്ടവര്‍ 16,371. ആകെ മരണം 255. കുവൈറ്റില്‍ 165 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 692 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 23267. ഇതില്‍ ഇന്ത്യക്കാര്‍ 7395. മൂന്നു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 175. രോഗമുക്തരായത് 640 പേര്‍.

Read more

ഒമാനില്‍  255 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 8,373 ആയി. മരണം 38. രോഗമുക്തര്‍ 2,177. ഒരാള്‍ കൂടി മരിച്ചതോടെ ബഹ്റനില്‍ ആകെ മരണം 15 ആയി. ചികിത്സയിലുള്ളവര്‍ 4413. എട്ടു പേരുടെ നില ഗുരുതരം. രോഗമുക്തര്‍ 4938.