പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ

സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചു. 91 ഇനം പെട്രോളിന് 67 ഹലാലയില്‍ നിന്നും 90 ഹലാലയായാണ് വില ഉയര്‍ന്നത്. 95 ഇനം പെട്രോളിന്റെ വില 82 ഹലാലയില്‍ നിന്നും 1.08 റിയാലായും കൂടി.

പ്രതിമാസ വില പുനപരിശോധന വ്യവസ്ഥപ്രകാരം സൗദി അരാംകോയാണ് പുതുക്കിയ വില വിവരം അറിയിച്ചത്. ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സൗദിയില്‍ പെട്രോള്‍ വില പുനപരിശോധിക്കുന്നതും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതും.

ഡീസലിന് 47 ഹലാല, മണ്ണെണ്ണക്ക് 64 ഹലാല, ഗ്യാസിന് 75 ഹലാല എന്നിങ്ങനെയാണ് വില.