സൗദിയില്‍ 24 മണിക്കൂറിനിടെ 3989 പേര്‍ക്ക് കോവിഡ്; 40 മരണം

സൗദിയില്‍ പുതുതായി 3989 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,82,493 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,24,755 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2627 രോഗികളാണ് സുഖം പ്രാപിച്ചത്. 40 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1551 ആയി ഉയര്‍ന്നു. 56187 രോഗികളാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 2227 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Read more

പുതുതായി 45,521 ടെസ്റ്റുകള്‍ ഉള്‍പ്പെടെ 15,46,037 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇതുവരെ 198 പ്രദേശങ്ങളില്‍ കോവിഡ് ബാധ പടര്‍ന്നിട്ടുണ്ട്.