ഹജ്ജ്; അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ കനത്ത പിഴ

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഹജ്ജ് നടത്തുന്നതിനാല്‍ അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ കനത്ത പിഴ. നിയമം ലംഘിച്ച് പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവരില്‍ നിന്ന് 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ നല്‍കേണ്ടി വരും.

ദുല്‍ഖഅദ് 28 മുതല്‍ ദുല്‍ഹജ് 12 വരെ മക്കയിലേക്ക് പ്രവേശിക്കാന്‍ ഹജജ് അനുമതിപത്രം നിര്‍ബന്ധമാണ്. 20നും 50നും ഇടയില്‍ പ്രായമുള്ള കാര്യമായ രോഗങ്ങളില്ലാത്ത വിവിധ രാജ്യക്കാരായ 10,000 പേരാണ് ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കുക. ഇതില്‍ 70 ശതമാനവും വിദേശികളായിരിക്കും. ഹജജ് നാളുകളിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ മുന്‍വര്‍ഷങ്ങളിലും ഹജജ് അനുമതിപത്രം നിര്‍ബന്ധമാക്കിയിരുന്നു.

Saudi Scales Down Hajj, Bars Pilgrims From Abroad - Barron

കോവിഡ് വ്യാപനം തടയാനും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാനും സ്വദേശി വിദേശി ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Hajj through the eyes of a Saudi veteran of the pilgrimage | The ...

മക്കയിലേക്കുള്ള റോഡുകളും നടപ്പാതകളുമെല്ലാം നിരീക്ഷണ വലയത്തിലായിരിക്കും. പരിശോധനയ്ക്കായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വ്യന്യസിക്കും.