സെല്‍ഫി എടുത്ത് ഉപദ്രവിക്കരുത്, ഹജ്ജ് തീര്‍ത്ഥാടകരോട് ഗ്രാന്‍ഡ് മോസ്‌ക്ക് അധികൃതര്‍

മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ സെല്‍ഫി എടുക്കുന്നത് നിരോധിച്ചു. ചിത്രങ്ങള്‍ എടുക്കുന്നതിനുപകരം വിശ്വാസികള്‍ പ്രാര്‍ഥനകളിലും മതചടങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കിലും മുഹമ്മദ് നബിയുടെ മസ്ജിദിലും ചിത്രങ്ങളും സെല്‍ഫിയും എടുക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാന്‍ഡ് മോസ്‌ക്ക് ഉപദേശക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ള ആളുകള്‍ക്ക് ചിത്രം എടുക്കാനായി ഔദ്യോഗിക അനുമതി ആവശ്യമാണെന്നു ഉപദേശക സമിതി അറിയിച്ചു.

വിശ്വസികള്‍ സ്വന്തം ചിത്രം എടുക്കുന്നതിനു പകരം തങ്ങളുടെ പ്രാര്‍ഥനകളിലും ചടങ്ങുകളിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു ഗ്രാന്‍ഡ് മോസ്‌ക്ക് ഡെപ്യൂട്ടി അസിസ്റ്റന്റ് മഷൂര്‍ അല്‍ മുനീമി അറിയിച്ചു. നല്ല ഫോട്ടോകളും വീഡിയോകളും എടുക്കാനായി സ്ഥലം തേടുന്ന അവസരത്തില്‍ മറ്റു വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും തങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനു തടസം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.

ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രലായം രണ്ട് വിശുദ്ധ മസ്ജിദുകളിലും നിന്നും ഫോട്ടോ എടുക്കുന്നതില്‍ വിട്ടു നില്‍ക്കണമെന്നു നിര്‍ദേശിച്ചു.