ഗള്‍ഫില്‍ 6500-ഓളം പുതിയ കോവിഡ് രോഗികള്‍; പെരുന്നാള്‍ ഒത്തുചേരലുകള്‍ക്ക് വിലക്ക്

ഗള്‍ഫില്‍ 6500-ഓളം പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി അറുപത്തിരണ്ടായിരം പിന്നിട്ടു. ഇന്നലെ 22 പേര്‍ കൂടി മരിച്ചതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 777 ആയി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെല്ലാം പെരുന്നാളിന്റെ ഭാഗമായുള്ള എല്ലാ ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദിയില്‍ 11 വിദേശികള്‍ അടക്കം 12 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണം 351 ആയി. ഇന്നലെ രോഗം കണ്ടെത്തിയത് 2,532 പേര്‍ക്കാണ്. മൊത്തം രോഗികള്‍ 65,077. സുഖപ്പെട്ടവര്‍ 36,040. കുവൈറ്റില്‍ 325 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1041 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 5,992 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18,609 ആയി. ഇന്നലെ 5 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 129 ആയി.

1554 പേര്‍ക്കാണ് ഖത്തറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31,000 കടന്നു. 894 കോവിഡ് കേസുകള്‍ കൂടിയായതോടെ യു.എ.ഇയില്‍ രോഗികളുടെ എണ്ണം 26,000 കവിഞ്ഞു. ഒമാനില്‍ 327ഉം ബഹ്റിനില്‍ 147ഉം പേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു.