സൗദി മന്ത്രിസഭയില്‍ നിര്‍ണായക അഴിച്ചുപണി; വിദേശകാര്യ മന്ത്രിയായി ഇബ്രാഹിം അല്‍ അസാഫിയെ നിയമിച്ചു, ഖഷോഗി വധത്തിന് പിന്നാലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ണായ നീക്കം

Gambinos Ad
ript>

Gambinos Ad

സൗദി അറേബ്യന്‍ മന്ത്രിസഭയില്‍ നിര്‍ണായക അഴിച്ചുപണി. പുതിയ വിദേശകാര്യ മന്ത്രിയായി ഇബ്രാഹിം അല്‍ അസാഫിയെ നിയമിച്ചു. ഇദ്ദേഹം മുന്‍ ധനകാര്യമന്ത്രിയാണ്. മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സൗദിയുടെ മേല്‍ കനത്ത സമ്മര്‍ദമുണ്ട്. ഇതേ തുടര്‍ന്നാണ് പുതിയ നിയമന ഉത്തരവ് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ചിരുന്നത്.

ഖഷോഗി വധത്തിന്റെ വിവരങ്ങളില്‍ വന്നപ്പോള്‍ സൗദി വിദേശകാര്യ മന്ത്രിയായിരുന്ന ആദില്‍ അല്‍ ജുബൈറിനെ സഹമന്ത്രിയാക്കി. തരംതാഴ്ത്തുന്നതിന് സമാനമയ ഈ നീക്കത്തിന് പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ദേശീയ ഗാര്‍ഡ്, വിദ്യാഭ്യാസ മന്ത്രി, സ്പോര്‍ട്സ്, മാധ്യമ അതോറിറ്റി തലന്‍വന്‍മാര്‍ തുടങ്ങിയവരെയും മാറ്റി. ഇതിനു പുറമെ രാഷ്ട്രീയ-സുരക്ഷാകാര്യ സമിതിയെ പുനഃസംഘടിക്കുന്നതിനും സല്‍മാന്‍ രാജാവ് കല്‍പ്പന നല്‍കിയിട്ടുണ്ട്. ഇതിന്റെ അധ്യക്ഷന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.

നേരത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണ ചുമതലകളിലേക്ക് വന്നപ്പോള്‍ നിയമിച്ചവരില്‍ പലരെയും മാറ്റി. മുമ്പ് ഭരണത്തിലുണ്ടായിരുന്നവര്‍ വീണ്ടും പുനഃസംഘടനയിലൂടെ അധികാരത്തിലേക്ക് വരികയാണ്. ഇവര്‍ക്ക് മുഹമ്മദ് ബിന്‍ സല്‍മാനുമായി നല്ല ബന്ധമാനുള്ളത്. സൗദിയുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.