സൗദിയില്‍ 3717 പേര്‍ക്ക് കൂടി കോവിഡ്; 36 മരണം

സൗദിയില്‍ പുതുതായി 3717 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 112288 ആയി വര്‍ധിച്ചു. 24 മണിക്കുറിനുള്ളില്‍ 36 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 819 ആയി.

ഇന്നലെ 1615 പേര്‍ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 77954 ആയി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ള 33,515 പേരില്‍ 1,693 പേരുടെ നില ഗുരുതരമാണ്.

റിയാദില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 1317 പേരില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിദ്ദ: 460, ഹൂഫൂഫ്: 194, ദമ്മാം: 189, ഖത്തീഫ്: 157, മക്ക: 140, മദീന, തായിഫ് എന്നിവിടങ്ങളില്‍ 127 വീതം, അല്‍ഖോബാര്‍: 103, മറ്റുള്ള സിറ്റികളില്‍ 100ന് താഴെയുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.