ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ട് പ്രത്യേക സര്‍വ്വീസുകള്‍

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ജിദ്ദയില്‍ നിന്ന് ഈ ആഴ്ച കോഴിക്കോട്ടേക്ക് രണ്ട് പ്രത്യേക വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 29നും 30നുമാണ് പ്രത്യേക സര്‍വ്വീസുകള്‍.

ഇന്ത്യന്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് മുന്‍ഗണന അനുസരിച്ചായിരിക്കും ഇതിലേക്കുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുക. 319 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളാണ് ഇരു സര്‍വിസുകള്‍ക്കും ഉപയോഗിക്കുക.

Read more

ജൂണ്‍ രണ്ടിന് ഡല്‍ഹി വഴി ബിഹാറിലെ ഗയയിലേക്കും ജൂണ്‍ നാലിന് ശ്രീനഗറിലേക്കും ജൂണ്‍ ആറിന് ചെന്നൈയിലേക്കും ജിദ്ദയില്‍ നിന്ന് പ്രത്യേക സര്‍വ്വീസുകള്‍ ഉണ്ടാവും.