നിയമലംഘകരെ സഹായിച്ചതിനു 745 വിദേശികളെ സൗദിയില്‍ പിടികൂടി

നിയമലംഘകരെ സഹായിച്ചതിനു 745 വിദേശികളെ സൗദിയില്‍ പിടികൂടി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ നവംബര്‍ 15ന് പൊതുമാപ്പ് അവസാനിച്ചതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവര്‍ ഇഖാമ, തൊഴില്‍ നിയമ ലംഘകരെ സഹായിച്ചവരാണെന്നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിദേശികള്‍ക്കു പുറമെ 122 സ്വദേശികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 3.61 ലക്ഷം നിയമ ലംഘകരെ പിടികൂടിയെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയത് കഴിഞ്ഞ് ഏഴ് ആഴ്ചക്കിടെയായിരുന്നു.

പിടിലായവര്‍ യെമന്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കു എതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നു സൗദി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.