സൗദിയില്‍ 10000 വനിതകള്‍ ടാക്‌സി ഡ്രൈവര്‍മാരാകുന്നു

വനികള്‍ക്ക് ഡ്രൈവിംഗിനു അനുമതി കൊടുത്ത ശേഷം പുതിയ മുന്നേറ്റത്തിനു സൗദി. സൗദിയില്‍ 10000 വനിതകള്‍ ടാക്‌സി ഡ്രൈവര്‍മാരാകാനായി ഒരുങ്ങുന്നു. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

യൂബര്‍ , കാരീം തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളാണ് വനികളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയത്. 2018 ജൂണ്‍ മാസം മുതല്‍ വനികള്‍ക്ക് വാഹനം ഓടിക്കാമെന്നാണ് നിരോധനം നീക്കിയ ചരിത്രപരമായ തീരുമാനത്തില്‍ സൗദി പ്രഖ്യാപിച്ചത്.

2017 സെപ്തംബറിലാണ് വനിതകളുടെ ഡ്രൈവിംഗ് നിരോധനം പിന്‍വലിച്ചത്. അന്നു മുതല്‍ ഇരുകമ്പനികളും വനിതകളെ ടാക്‌സി ഡ്രൈവര്‍മാരാകാനുള്ള ശ്രമം നടത്തുകയായിരുന്നു.