യാത്രക്കാർക്ക് കൈവശം വെയ്ക്കാവുന്ന തുക വ്യക്തമാക്കി സൗദി അറേബ്യ

രാജ്യത്തിനകത്തേയ്ക്കും പുറത്തേക്കും പോകുന്ന യാത്രക്കാർക്ക് കൈവശം വെയ്ക്കാവുന്ന തുക വ്യക്തമാക്കി സൗദി അറേബ്യ. 60,000 റിയാലോ അതിൽ കൂടുതലോ തുക യാത്രക്കാരുടെ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

Read more

60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ, പണം, ആഭരണം, വിലയേറിയ മറ്റു വസ്തുക്കൾ, വിദേശ കറൻസികൾ എന്നിവ ഉണ്ടെങ്കിലും വ്യക്തമാക്കണമെന്നാണ് നിർദ്ദേശം. അതോറിറ്റിയുടെ വെബ്‌സൈറ്റിൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈനായി അയക്കാം. https://www.customs.gov.sa/en/declare# എന്ന വെബ്‌സൈറ്റിലേക്കാണ് വിവരം അയക്കേണ്ടത്.