സൗദിയില്‍ 24 മണിക്കൂറിനിടെ 4045 പേര്‍ക്ക് കോവിഡ് മുക്തി; 40 മരണം

സൗദിയില്‍ പുതുതായി 3,393 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 16,1005 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 10,5175 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4045 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച് 40 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1307 ആയി ഉയര്‍ന്നു. 54,523 രോഗികളാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ തലസ്ഥാന നഗരമായ റിയാദിലാണ്, 438 പേര്‍. ജിദ്ദ, ദമാം, മക്ക, ഖത്തീഫ്, ഹുഫൂഫ്, മദീന എന്നീ നഗരങ്ങളാണ് തൊട്ടു പിന്നില്‍. അതേസമയം, 1481 പേര്‍ റിയാദില്‍ മാത്രം ഇന്നലെ രോഗമുക്തരമായി.