വന്ദേഭാരത് മിഷന്‍ മൂന്നാംഘട്ടം; ഖത്തറില്‍ നിന്നുള്ള സര്‍വീസുകള്‍ നാളെ തുടങ്ങും

വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും. ദോഹയില്‍ നിന്നും കണ്ണൂരിലേക്കാണ് നാളെ സര്‍വീസ്. മൊത്തം അഞ്ച് സര്‍വീസുകളാണ് മൂന്നാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ളത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.15ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരിലെത്തും. 177 പേരാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, ഗുരുതര രോഗമുള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തിലും കൂടുതല്‍ പരിഗണന നല്‍കുന്നത്.

വന്ദേഭാരത് മിഷനിന്റെ ഭാഗമായി ഖത്തറില്‍ നിന്നുള്ള ആറാമത്തെ വിമാനമാണ് ദോഹയില്‍ നിന്നും നാളെ കണ്ണൂരിലേക്ക് തിരിക്കുന്നത്. ഞായറാഴചയുള്ള രണ്ടാം വിമാനം കൊച്ചിയിലേക്കാണ്. ഇതിലേക്കുള്ള യാത്രക്കാരുടെ ടിക്കറ്റ് വിതരണം പൂര്‍ത്തിയായിട്ടുണ്ട്.