ഖത്തര്‍ രാജകുടുംബാംഗം യുഎഇയില്‍ തടവില്‍, ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു ; പ്രവാസികള്‍ ആശങ്കയില്‍

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നു. യുഎഇയില്‍ ഖത്തര്‍ രാജകുടുംബാംഗത്തെ തടവിലാക്കിയെന്ന റിപ്പോര്‍ട്ടാണ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. അബുദാബിയില്‍ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥിയായി വന്ന ഖത്തര്‍ രാജകുടുംബാംഗത്തെ തടവിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ അല്‍താനിയെ തടവിലാക്കി എന്നാണ് പുതിയ ആരോപണം.

ഞാന്‍ ഇപ്പോള്‍ അബുദാബിയിലുണ്ട്. യു.എ.ഇ രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥിയായിട്ടാണ് ഇവിടെ എത്തിയത്. ഇനി മുതല്‍ അത് അല്ല സ്ഥിതി. എന്നെ ഇവിടെ തടഞ്ഞുവച്ചിരിക്കുകയാണ്. ഖത്തറിലെ ജനങ്ങള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സംഭവിക്കുന്ന എന്തിനും ഷെയ്ഖ് മുഹമ്മദാണ് ഉത്തരവാദിയെന്നു ഖത്തര്‍ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ അല്‍താനി വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യമുള്ളത്. വീഡിയോയുടെ ആധികാരികത സംഭവിച്ച് സ്ഥിരീകരണം ലഭിചിട്ടില്ല. അല്‍-താനി രാജകുടുംബത്തിലെ അംഗമാണ് ഷെയ്ഖ് അബ്ദുള്ള.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഖത്തര്‍ ഇസ്ലാമിക് തീവ്രവാദികളെ പിന്തുണച്ചതായി ആരോപിച്ചായിരുന്നു നടപടി.