സര്‍ക്കാര്‍ മേഖലയുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍

കോവിഡ് 19 നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. പുതിയ ഭേദഗതി പ്രകാരം ജൂണ്‍ 14 മുതല്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രവര്‍ത്തി സമയം പുനര്‍ക്രമീകരിക്കാന്‍ തീരുമാനമായത്. കോവിഡ് പശ്ചാത്തലത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാക്കി കുറച്ചിരുന്നു.

ജൂണ്‍ 15 മുതല്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്. തീരുമാനം ജുണ്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.