വന്ദേഭാരത് മിഷന്‍; ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഈ ഘട്ടത്തില്‍ ഒമ്പത് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഒമ്പതില്‍ ഏഴ് വിമാനങ്ങളും കേരളത്തിലേക്കാണ്. കൊച്ചിയിലേക്ക് മൂന്ന് സര്‍വീസുകളും തിരുവനന്തപുരത്തേക്ക് രണ്ടും കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഓരോ സര്‍വീസുകളുമാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭുവനേശ്വറിലേക്കും ഗോവയിലേക്കുമാണ് മറ്റു സര്‍വീസുകള്‍. ഗോവയിലേക്ക് ഇന്‍ഡിഗോ ആണ് സര്‍വീസ് നടത്തുക.