60 വയസ്സ് കഴിഞ്ഞവരെ കമ്പനികളില്‍ നിന്ന് പിരിച്ചു വിടാന്‍ നിര്‍ദ്ദേശിച്ച് ഒമാന്‍

സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് 60 വയസ് കഴിഞ്ഞവരെ പിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കി ഒമാന്‍. തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം.

പിരിച്ചുവിടാന്‍ സംബന്ധിച്ച സര്‍ക്കുലര്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 53332 വിദേശികളാണ് ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിയെടുക്കുന്നത്.

തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സര്‍ക്കാര്‍ കമ്പനികളിലെ തൊഴില്‍ നയങ്ങളും ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് പുതിയ നടപടി.