പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം; എന്‍.ഒ.സി നിയമം നീക്കം ചെയ്ത് ഒമാന്‍

വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം (എന്‍.ഒ.സി) നീക്കം ചെയ്ത് ഒമാന്‍. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കില്‍ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഒമാനിലെ പ്രവാസികള്‍ ഏറെ നാളുകളായി കാത്തിരിക്കുന്ന തീരുമാനമാണിത്.

അടുത്ത വര്‍ഷം ജനുവരി ഒന്നുമുതലാകും എന്‍.ഒ.സി ഒഴിവാക്കല്‍ പ്രാബല്ല്യത്തില്‍ വരുക. ഇതനുസരിച്ച് മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാന്‍ പിരിച്ചുവിട്ടതിന്റെയോ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാല്‍ മതിയാകും. മറ്റു വ്യവസ്ഥകള്‍ പിന്നീട് അറിയിക്കും.

2014 ലാണ് വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷന്‍ നിയമം നടപ്പില്‍ വരുത്തിയത്. ഇത് പ്രകാരം വിദേശികള്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം ഒമാന്‍ വിട്ട് രണ്ട് വര്‍ഷ കാലയളവില്‍ രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുമതിയുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.

.