ഒമാനില്‍ പ്രവാസികള്‍ക്കുള്ള വിസാ നിരോധനത്തിന്റെ കാലാവധി നീട്ടി

Gambinos Ad

ഒമാനില്‍ പ്രവാസികള്‍ക്കുള്ള വിസാ നിരോധനത്തിന്റെ കാലാവധി നീട്ടി. ചില തൊഴില്‍മേഖലകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനത്തിന്റെ കാലാവധിയാണ് വര്‍ധിപ്പിച്ചത്. ആറു മാസത്തേക്കാണ് വിസാ നിരോധനത്തിന്റെ കാലാവധി നീട്ടിയെതന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

Gambinos Ad

ഈ വര്‍ഷം ജനുവരിയിലാണ് പ്രവാസികള്‍ക്ക് രാജ്യത്തെ 87 തൊഴില്‍ മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ആറു മാസത്തേക്കായിരുന്നു വിലക്ക്. ഇതിന്റെ കാലാവധി അടുത്ത മാസം 30-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും നീട്ടി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിട്ടത്.

ഒമാനില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഈ നടപടി. ഇന്‍ഷുറന്‍സ്, മെഡിക്കല്‍, ഐ.ടി, മീഡിയ, എയര്‍ലൈന്‍സ് തുടങ്ങിയ മേഖലകളില്‍ എല്ലാം വിലക്ക് ബാധകമാണ്. ഈ വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം ഇതു വരെ 32,000 സ്വദേശികള്‍ക്ക് സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.