ഒമാനിന് സമീപം അറബിക്കടലില്‍ ഭൂചലനം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ഒമാനിന് സമീപം അറബിക്കടലില്‍ ഭൂചലനം. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ 2.39ഓടെയാണ് ഭൂചലനമുണ്ടായതെന്ന് ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഒമാനില്‍ നിന്ന് എത്ര കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവ കേന്ദ്രമെന്ന് വ്യക്തമല്ല. ഒമാനില്‍ ഭൂചലനം ഉണ്ടായതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.